Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപഞ്ചായത്ത് ഉദ്യോഗസ്ഥരെ...

പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: സർവെ ജോലിയ്ക്ക് എത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യു കയും ടാബ് അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ 3 പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു
മെഴുവേലി കാരിത്തോട്ട പൂവണ്ണുംമൂട് ആശാൻ്റയ്യത്ത് ഷാജി (ചിപ്പു – 40 ), വല്യപറമ്പിൽ ജിൻസ് ഭവനിൽ ജിൻസ് രാജ് (43) , പുതുശേരി കാവിൻ്റെ പടിഞ്ഞാറ്റേതിൽ കെ. ആർ. ലെനിൻ (40) എന്നിവരാണ് അറസ്റ്റിലായത്.
മെഴുവേലി പഞ്ചായത്ത് ഓഫിസിലെ അസിസ്റ്റൻ്റ് എൻജിനീയർ, സർവെയർ, ജീവനക്കാരൻ എന്നിവരെയാണ് 3 അംഗ സംഘം അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തത്. മദ്യലഹരിയിലായിരുന്നു ഇവർവാഹനം പാർക്ക്ചെ യ്യുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നതിൽ എത്തിയത്.  സർവെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ടാബ് സംഘം പിടിച്ചു വാങ്ങി എറിച്ചുടച്ചു.
സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും പൊതുമുതൽ നശിപ്പിച്ചതിലും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് ഉദ്യോഗസ്ഥരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതെന്ന് എസ്എച്ച്ഒ ടി.കെ. വിനോദ് കൃഷ്ണൻ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍(84) അന്തരിച്ചു. പൂനെയില്‍ വച്ചായിരുന്നു അന്ത്യം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി എന്ന പേരില്‍ അറിയപ്പെട്ട സംഘം 2011ലാണ്...

ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത : യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ് അലർട്ട് പ്രഖ്യാപിച്ചു.ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ് .24 ന് പത്തനംതിട്ട, കോട്ടയം,...
- Advertisment -

Most Popular

- Advertisement -