Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നിറപുത്തരി...

ശബരിമലയിൽ നിറപുത്തരി ഓഗസ്റ്റ് 12 ന്

ശബരിമല: ശബരിമലയിൽ ഐശ്വര്യ സമ്യദ്ധിക്കായി നടത്തുന്ന നിറപുത്തരി ആഘോഷം ഇക്കുറി ഓഗസ്റ്റ് 12 ന് നടക്കും. ഇതിനായി ക്ഷേത്ര നട ഓഗസ്റ്റ് 11 ന് വൈകിട്ട് 5ന് തുറക്കും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് നിറപുത്തരിയുടെ തീയതി, മുഹുർത്തം എന്നിവ നിശ്ചയിച്ചു ബോർഡിനെ അറിയിച്ചത്.

നിറപുത്തരിക്കുള്ള നെല്ല് വയലുകളിൽ പ്രത്യേകമായാണു കൃഷിയിറക്കിയത്. കൊയ്തെടുത്ത നെൽക്കതിർ 11 ന് ആഘോഷമായി ശബരിമലയിൽ  എത്തിച്ച്, ദേവസ്വം ബോർഡും ഭക്തരും  ഭഗവാന് സമർപ്പിക്കും.

തന്ത്രിയും, മേൽശാന്തിയും എത്തി തീർത്ഥം തളിച്ച് ശുദ്ധിയാക്കി വാദ്യമേളങ്ങളോടെ മണ്ഡപത്തിൽ കൊണ്ടുവന്ന് പൂജിക്കും. പിന്നിട് ശ്രീകോവിലിൽ എത്തിച്ച് പൂജിച്ചതിന് ശേഷം നെൽക്കതിർ ഭക്തർക്കു പ്രസാദമായി വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകാൻ ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാന മുൻ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിൽ സജീവമാകാൻ ഒരുങ്ങുന്നു.  ഒക്ടോബര്‍ ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആര്‍എസ്എസ് പദസഞ്ചലനത്തിൽ ഗണവേഷണം അണിഞ്ഞ് പങ്കെടുത്താണ് സജീവമാകുന്നത്. പൊലീസിൽ നിന്ന് വിരമിച്ച ജേക്കബ് തോമസ്...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്ന ശേഷം പ്രതി ട്രയിനിന് മുന്നിൽ ചാടി മരിച്ചു

കൊല്ലം: കൊല്ലത്ത് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കാരണം വ്യക്തമല്ല. നീണ്ടകര സ്വദേശിയായ തേജസ് രാജ് ആണ്...
- Advertisment -

Most Popular

- Advertisement -