Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiപാറാവു ഡ്യൂട്ടിക്കിടെ...

പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി : പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ സിപിഒ മോളൈസ് മൈക്കിളിന്റെ കയ്യിൽ ഇരുന്ന തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 12ന് ആണ് സംഭവം. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിൽ ആണ് വെടിയുണ്ട തുളഞ്ഞു കയറിയത്. സംഭവത്തെ തുടർന്ന് ആയുധം ഉപയോഗിക്കുന്നതിൽ അശ്രദ്ധ വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മൊളൈസ് മൈക്കിളിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായിക്ക് മലങ്കരസഭാ ആസ്ഥാനത്ത് ഊഷ്മള സ്വീകരണം

കോട്ടയം: രാജാ രവി വർമ്മയുടെ മാന്ത്രികവിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാ​ഗം അശ്വതി തിരുനാൾ ​ഗൗരിലക്ഷ്മി ബായി  മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി. രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ്...

മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ഭൗതികശരീരം പൊതുദർശനം ഡാലസിൽ നടന്നു

ഡാലസ്: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ ഒന്നാമൻ  മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരത്തിൻ്റെ പൊതുദർശനം ടെക്സാസ് ഡാലസിലെ റസ്റ്റ് ലാൻഡ് ഫ്യൂണറൽ ഫോമിൽ നടന്നു.  വൈദികരും...
- Advertisment -

Most Popular

- Advertisement -