Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ കനക്കുന്നു : 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളി ഓറഞ്ച് മുന്നറിയിപ്പാണ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 13 -17 വരെ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ്.വടക്കൻകേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തിയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതി സ്ഥിതിചെയ്യുന്നതായും കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കോട്ടയം ജില്ലയിലെ മണിമലയാറിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ള വിതരണം തടസ്സപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച ചന്ദനക്കാവ് ഉന്നത ജലസംഭരണികളിലേയ്ക്കും നിലവിലുള്ള വിതരണ ശൃംഖലകളിലേക്കും ജനുവരി 29 ന് നടത്താനിരുന്ന പൈപ്പ് ലൈന്‍ ബന്ധിപ്പിക്കല്‍ പ്രവൃത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ ജനുവരി...

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന്  ശക്തമായ നടപടികൾ തുടരും:  ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സ്ത്രീകൾക്കും കുട്ടികൾക്കുതിരായ അതിക്രമങ്ങൾ തടയുന്നത് ഉൾപ്പെടെ ശക്തമായ പോലീസ് നടപടികൾ ജില്ലയിൽ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ്. ജില്ലയുടെ പുതിയ പോലീസ് മേധാവിയായി...
- Advertisment -

Most Popular

- Advertisement -