Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിലെ ഫ്ലാറ്റിൽ...

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം : നാലംഗ മലയാളി കുടുംബം മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം മരിച്ചു.ആലപ്പുഴ നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ ( 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തീപ്പിടിത്തം ഉണ്ടായത്. നാട്ടില്‍ അവധിക്ക് പോയിരുന്ന കുടുംബം വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. അഗ്‌നി രക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജയദശമി : നൂറ്കണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു

പത്തനംതിട്ട : വിജയദശമിദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ദേവീക്ഷേത്രങ്ങളിലും ഗണപതിക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി നൂറ്കണക്കിന് കുരുന്നുകൾ ആദ്യാക്ഷര മധുരം നുകർന്നു. സംസ്ഥനത്തെ തന്നെ ഏറ്റവും വലിയ സരസ്വതീപ്രതിഷ്ഠയായി കരുതപ്പെടുന്ന പന്തളം പാട്ട്പുരക്കാവ് ദേവീക്ഷേത്രത്തിൽ പുലർച്ചെമുതൽ...

രണ്ട് ചക്രവാതച്ചുഴികൾ ; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത.മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിളാണ് യെല്ലോ അലെർട്ട്. മധ്യ പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിനും...
- Advertisment -

Most Popular

- Advertisement -