Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiവിൻഡോസ് തകരാർ...

വിൻഡോസ് തകരാർ : ഇന്നും വിമാനങ്ങൾ റദ്ദാക്കി

കൊച്ചി : വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇൻഡിഗോ ഇന്ന് റദ്ദാക്കി. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവുമാണ് റദ്ദാക്കിയത്.

ക്രൗഡ്സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍ വെയറിൽ നടത്തിയ അപ്ഡേറ്റിലെ പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ വെള്ളിയാഴ്ച മുതൽ ബാധിച്ചത്. ക്രൗഡ്സ്ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻ നിര കമ്പനികളുടെയും എയർപോർട്ടുകളുടെയും ബാങ്കുകളുടെയും എല്ലാം സേവനം ഇതോടെ തടസ്സപ്പെടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ. ദാമോദരൻ അനുസ്മരണം നടത്തി

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി മലബാർ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ  നേതാവും എഴുത്തുകാരനും മുൻ രാജ്യസഭാംഗവും ആയിരുന്ന  കെ.ദാമോദരന്റെ അനുസ്മരണം പത്തനംതിട്ട മുനിസിപ്പൽ ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി...

സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നാലരലക്ഷം രൂപ

ആലപ്പുഴ : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ചു മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ ലഭിച്ചു .രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു.ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന യാചകനാണ് തിങ്കളാഴ്ച...
- Advertisment -

Most Popular

- Advertisement -