Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamപത്തുവയസ്സുകാരന് പൊള്ളലേറ്റു...

പത്തുവയസ്സുകാരന് പൊള്ളലേറ്റു : കുട്ടി അച്ഛനെതിരെ മൊഴി നൽകി

കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരൻ  ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തി. ചൂടുവെള്ളം  വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. ഇന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍, അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിച്ചു. അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍  ശാസ്താംകോട്ട പൊലീസ് കേസെടുത്തു അന്വേഷിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേമ്പനാട്ടുകായലിൽ  ഇനി പറക്കാം: കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം നാളെ നാടിന് സമർപ്പിക്കും

ആലപ്പുഴ : കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ആലപ്പുഴയുടെ പെരുമ ഉയർത്തുന്ന കൈനകരി  വട്ടക്കായൽ ടെർമിനൽ അഡ്വഞ്ചർ ടൂറിസം പദ്ധതി നാടിന് നാളെ  (10)സമർപ്പിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് വൈകിട്ട്...

ക്രിസ്തു മനുഷ്യ മനസ്സിൽ  വളരുന്നതും വാഴുന്നതുമാണ് ഉണർവിന്റെ ഫലം: ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം

തിരുവല്ല: മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗറിൽ നടന്നുവന്ന സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ഓഫ് ഇന്ത്യ ജനറൽ കൺവൻഷൻ ഉണർവ് വർഷാചരണ  സന്ദേശവുമായി സമാപിച്ചു. ദൈവീക  ഇടപെടലുകൾക്കായി മനുഷ്യമനസ്സുകളെ ഒരുക്കുകയും ഹൃദയത്തിൽ ഉരുവായ...
- Advertisment -

Most Popular

- Advertisement -