Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കാർ...

ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് അപകടം : 2 പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു.കാർ യാത്രികരായ 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ്(37),കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി ഒൻപതോടെ കലവൂർ മാരൻകുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ വൈദ്യുതിത്തൂണിലിടിച്ചശേഷം കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി കയറി സമീപത്തെ വീടിന്റെ മുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു.നാട്ടുകാരും പൊലീസും അഗ്നിശമന രക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം : വോട്ടിങ് നില

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകൾ ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ) : 367210 ഡോ. തോമസ് ഐസക് (സി പി ഐ എം ) : 301146...

വിശുദ്ധ മദർ തെരേസാ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്തമാതൃക-ഫ്രാൻസിസ് ജോർജ് എം.പി

ചങ്ങനാശേരി : വിശുദ്ധ മദർ തെരേസാ ജീവിച്ചിരുന്നപ്പോൾ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്തമാതൃക കാണിച്ചു തന്ന വ്യക്തിത്വമായിരുന്നുവെന്നും പാവപ്പെട്ട കുഷ്ഠരോഗികൾക്കും അനാഥർക്കും താങ്ങായി നിന്ന മദർ തെരേസായുടെ മാതൃക പിൻച്ചെല്ലാൻ എല്ലാവർക്കും കഴിയണമെന്നും ഫാൻസിസ്...
- Advertisment -

Most Popular

- Advertisement -