തിരുവനന്തപുരം : ഇന്ത്യൻ സംസ്കാരത്തിലും പൈതൃകത്തിലും ആഴത്തിൽ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡോ. എപിജെ അബ്ദുൽ കലാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഒൻപതാമത് ഡോ എപിജെ അബ്ദുൽ കലാം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമാധാനം നിലനിറുത്തുന്നതിന് ധാർമികതയാണ് ശാശ്വത മാർഗമെന്ന് കലാം കരുതിയിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാമൂഹിക പരിവർത്തനത്തിലേക്ക് നയിക്കുന്ന സാമ്പത്തിക പുരോഗതി എന്നിവയാണ് ഇത്തരത്തിലുള്ള ഉള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാനമെന്ന് കലാം വിശദീകരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി.
ഐ ഐ എസ് ടിയിൽ വിദ്യാർത്ഥികളുമായി ഗവർണർ ആശയവിനിമയം നടത്തി. ക്യാമ്പസ്സിൽ അദ്ദേഹം വൃക്ഷത്തൈയും നട്ടു. ഐഐഎസ് റ്റി /വിഎസ് എസ് സി ഡയറക്ടർ ഡോ.ഉണ്ണികൃഷ്ണൻ നായർ എസ്, .ഐഐഎസ് റ്റി രജിസ്ട്രാർ ഡോ കുരുവിള ജോസഫ് , ഐഐഎസ് യു ഡയറക്ടർ പദ്മകുമാർ ഇ എസ്, എൽ പി എസ് സി ഡയറക്ടർ ഡോ .വി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.