Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയിൽ യുവതിയെ...

ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപക്ഷിച്ചു : ഒരാൾ പിടിയിൽ

ചെന്നൈ : ചെന്നൈ നഗരത്തിൽ സ്യൂട്ട്കേസിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഒരാൾ പിടിയിലായി.ചെന്നൈ മണലി സ്വദേശി ദീപയാണ് (32) കൊല്ലപ്പെട്ടത് . രാവിലെ ഒൻപതരയോടെയാണ് ദുരൈപാക്കത്തുനിന്ന് യുവതിയുടെ മൃതദേഹാവാശിഷ്ടങ്ങൾ അടങ്ങിയ സ്യൂട്ട്കേസ് പ്രദേശവാസികൾ കണ്ടെത്തിയത്

സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ മണികണ്ഠൻ എന്നയാൾ പിടിയിലായി.ഇരുവരും പരിചയക്കാരണെന്നും ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിൽ ഇയാൾ ദീപയെ കൊല്ലുകയും ശരീരഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങിയ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

തൃശൂർ : ബാറുടമകളിൽ നിന്നും മാസപ്പടിയായി വാങ്ങിയ പണവുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 32,500 രൂപയും വിജിലൻസ്...

ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് : യുവാവും യുവതിയും പിടിയിൽ

കോഴിക്കോട് : ഗൂ​ഗിൾ പേ വഴി പണം അയച്ചതിന്റെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേർ പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂർ സ്വദേശിനി അനീഷ...
- Advertisment -

Most Popular

- Advertisement -