തിരുവല്ല : അകപൊരുൾ ജൂൺ മാസ പരിപാടിയിൽ ജയ്സൺ പാടിയിലിൻ്റെ “കാല വാതായനം” എന്ന ചെറുകഥാസമാഹാരത്തിൻ്റെ കവർ ഉണ്ണികൃഷ്ണൻ കളിക്കൽ പ്രൊഫ എ.ടി. ളാത്തറയ്ക്ക് നല്കി പ്രകാശനം നിർവഹിച്ചു. രേഖാ ആർ ന്റെ “താങ്കളുടെ കടലിന് തീപിടിക്കുമ്പോൾ ” എന്ന കവിതാ സമാഹാരം ബി അജയകുമാർ പരിചയപെടുത്തി. വിമൽ കുമാർ ,എ.ടി. ളാത്ത റ, വി.എൻ. ജി.കല്ലിശേരി, ജോൺ വർക്കി ജോർജ് കുര്യൻ,ആർ.സി. നായർ വി.എൻ. പ്രസന്നകുമാർ അനാമിക, ഹേമവിശ്വനാഥ് എന്നിവർ പ്രസംഗിച്ചു അനില കവിതകൾ ആലപിച്ചു. ജയ്സൺ നന്ദി പറഞ്ഞു.