വൈക്കം: അഖില കേരള ചേരമർ ഹിന്ദുമഹാസഭയുടെ (എ കെ സി എച്ച് എം എസ് ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് വിളംബര ജാഥ നടത്തി. ഇന്ന് രാവിലെ 11.45ന് ലയൺസ് ക്ലബ്ബ് ഹാളിൽ നിന്ന് ആരംഭിച്ച ജാഥ കൊച്ചുകവല കെഎസ് ആർടിസി സ്റ്റാൻഡ് , കച്ചേരിക്കവല പടിഞ്ഞാറെനടവഴി സമ്മേളന നഗരിയിൽ എത്തി. വിളംബരജാഥയിൽ 700ഓളം പ്രവർത്തകർ അണിചേർന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത്, സംസ്ഥാന പ്രസിഡൻ്റ് എം. കെ.അപ്പുക്കുട്ടൻ, സംസ്ഥാന സെക്രട്ടറി പി.ജി.അശോക് കുമാർ, സി.ജെ. മനോജ്, ലതാസുരേന്ദ്രൻ, ശ്രീലത, ത്രിവേണി ദിലീപ്, ആദർശ്, അഖിൽ റെജി, ആദിത്യ സാജൻ, സംസ്ഥാന സെക്രട്ടറിമാരായ രാജേഷ് മുടിമാല കെ. സി.മനോജ്, സാബുപദിക്കൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗോപി മഞ്ചാടിക്കര രാജൻ നാല്‌പത്തിമല ബി ബിൻ രാജാക്കാട്, കെ.കെ.കരുണാകരൻ, യുവജന സംഘടന ഭാരവാഹികളായ ആദർശ്, അഖിൽറെജി, ആദിത്യ സാജൻ എന്നിവർ പങ്കെടുത്തു.






