Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaതട്ടിപ്പ് കേസിൽ...

തട്ടിപ്പ് കേസിൽ ജാമ്യം എടുത്തശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.

ആറമുള: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ താമസിച്ചിരുന്ന രേഖ പി ഹരി (44) യെ ആണ്  ആറന്മുള പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി അറസ്റ്റ് ചെയ്തത്. 2013 ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ്വീകരിച്ചു വരവേയാണ്  എറണാകുളത്ത് താമസിച്ചു ഇവർ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചത്. തഴവ സ്വദേശിയായ ഇവർ രേഖ പി എന്നും രേഖ  എന്നും പേരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച്  തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്പ, ഓച്ചിറ, ചാത്തന്നൂർ,  പോലീസ് സ്റ്റേഷനുകളിലായി  കേസുകൾ ഇവരുടെ പേരിൽ ഉണ്ട്.

2 വർഷമായി എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ച ശേഷം ഇൻഫോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു  രണ്ടരക്കോടിയോളം രൂപ  ആളുകളിൽ നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ്  ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ അജയൻ, എ എസ് ഐ റസീന,മുബാറക്ക് എന്നിവരടങ്ങിയ സംഘമാണ്  ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തു നിന്നും പിടികൂടിയത്, അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിയാർ ജലവൈദ്യുതപദ്ധതിയുടെ കരാർ കാലാവധി അവസാനിക്കുന്നു: വീണ്ടും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ നീക്കമെന്ന് ആരോപണം

പത്തനംതിട്ട : സംസ്ഥാനത്തെ ആദ്യ സ്വകാര്യ ജല വൈദ്യുത പദ്ധതിയായ മണിയാർ ജല വൈദ്യുത പദ്ധതി വീണ്ടും സ്വകാര്യ കമ്പനിയെ എൽപ്പിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ച് കെ എസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ രംഗത്ത്...

ശബരിമല തീര്‍ഥാടനം : അവസാനഘട്ട തയ്യാറെടുപ്പ് വിലയിരുത്തി

പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. തയ്യാറെടുപ്പുകളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. അവശേഷിക്കുന്നവ അടിയന്തരമായി...
- Advertisment -

Most Popular

- Advertisement -