Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍ തുറവൂര്‍...

അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ: പടിഞ്ഞാറേ റോഡ് നിര്‍മാണത്തിനായി ഏർപ്പെടുത്തിയ  ഗതാഗത ക്രമീകരണം നാളെയും  തുടരും

ആലപ്പുഴ: തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ്  സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നും (തിങ്കളാഴ്ചയും) തുടരും. ഈ റോഡിലൂടെയുളള ഗതാഗതം തിങ്കളാഴ്ചയും ഉണ്ടായിരിക്കുകയില്ല.

എന്നാൽ അവശ്യ സർവീസുകൾ, ആംബുലൻസ്,സ്കൂൾ ബസ്സുകൾ എന്നിവ കടത്തി വിടാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.  സഞ്ചാരയോഗ്യം ആക്കിയ കിഴക്കേ റോഡ് വഴി  അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.

നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു  പോകണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തള്ളി

കണ്ണൂർ : എഡിഎം കെ.നവീൻബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർജാമ്യ ഹർജി തലശേരി സെഷന്‍സ് കോടതി തള്ളി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്.ആഗ്രഹിച്ച വിധിയെന്നും കേസിൽ...

ഇന്നും നാളെയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രിയാത്രാ നിരോധനം

കോട്ടയം: ഇന്നും നാളെയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രിയാത്രാ നിരോധനം. ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും...
- Advertisment -

Most Popular

- Advertisement -