Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂര്‍ തുറവൂര്‍...

അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ: പടിഞ്ഞാറേ റോഡ് നിര്‍മാണത്തിനായി ഗതാഗതം ഇന്ന് (ജൂലൈ 12) രാത്രി മുതല്‍ തടയും

ആലപ്പുഴ: തുറവൂര്‍ അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേയുടെ പടിഞ്ഞാറുഭാഗത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മണിയോടെ ആരംഭിക്കും. ഈ റോഡിലൂടെയുളള ഗതാഗതം രാത്രിമുതല്‍ തടയും. ഗതാഗതപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ആരംഭിച്ച കിഴക്കേ റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടുണ്ട്. ഇതുവഴി വടക്ക് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് ആണ് അനുവദിക്കുക.

വരുന്ന രണ്ടുമൂന്നു ദിവസങ്ങള്‍ അവധി ആയതിനാല്‍ അത് പരമാവധി ഉപയോഗപ്പെടുത്തി റോഡ് സഞ്ചാരയോഗ്യമാക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ രണ്ടു ദിവസത്തേക്കാണ് പടിഞ്ഞാറ് ഭാഗത്തെ റോഡ് ഗതാഗതം തടസ്സപ്പെടുത്തുക. ഫ്‌ലൈഓവറിന്റെ പടിഞ്ഞാറുഭാഗത്തെ റോഡ് ഗതാഗതം തടയുന്നതോടെ തുറവൂരുനിന്നും അരൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പണി പൂര്‍ത്തിയാക്കിയ കിഴക്കേ റോഡിലൂടെ സിങ്കില്‍ ലൈന്‍ ട്രാഫിക്കായി വടക്കോട്ട് പോകാന്‍ അനുവദിക്കും.

നിലവില്‍ അരൂരില്‍ നിന്നും തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതുപോലെ അരൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന് വളഞ്ഞ് അരൂക്കുറ്റി വഴി തൈക്കാട്ടുശേരി വഴി തിരിഞ്ഞു തന്നെ പോകണം. തെക്ക് നിന്നുവരുന്ന വാഹനങ്ങള്‍ തുറവൂരുനിന്ന് കുമ്പളങ്ങി വഴി തിരിച്ചുവിടുന്നത് റെയില്‍വേ ക്രോസ് ഉള്ളതിനാല്‍ പ്രായോഗികമല്ല എന്ന് കണ്ടതിനാലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സരസ്വതി സമ്മാന്‍ പുരസ്‌കാരം പ്രഭാ വര്‍മയ്ക്ക്

ന്യൂഡൽഹി: കെ.കെ.ബിർല ഫൗണ്ടേഷന്റെ സാഹിത്യത്തിനുള്ളസരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് .15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി...

പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു

ചണ്ഡീഗഢ് : പഞ്ചാബിൽ ആംആദ്മി പാർട്ടി എംഎൽഎ വെടിയേറ്റ് മരിച്ചു. ലുധിയാന (വെസ്റ്റ്) എംഎൽഎ ഗുർപ്രീത് ഗോഗി ബസ്സിയാണ് വെടിയേറ്റ് മരിച്ചത്. അർധരാത്രി 12 മണിയോടെയാണ് വെടിയേറ്റ നിലയിൽ ​ഗോ​ഗിയെ കണ്ടെത്തിയത്. ഉടൻ...
- Advertisment -

Most Popular

- Advertisement -