ബെംഗളൂരു : ബെംഗളൂരുവിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമകളായ മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നെന്ന് പോലീസ് .ബെംഗളൂരു രാമമൂര്‍ത്തി നഗറില്‍ പ്രവർത്തിച്ചിരുന്ന ചിറ്റ് ഫണ്ട് ഉടമകളായ ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വഴി ടൂറിസ്റ്റ് വീസയിലാണ് പോയത്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്നും പൊലീസ് പറഞ്ഞു.ഇവര്‍ക്കെതിരെ ബെംഗളൂരു രാമമൂര്‍ത്തി നഗർ പൊലീസിന് 410 പേരാണ് പരാതി നല്‍കിയത് .100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസിന്റെ നിഗമനം.