Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiഭൂട്ടാൻ വാഹനക്കടത്ത്...

ഭൂട്ടാൻ വാഹനക്കടത്ത് : പ്രധാന സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരമാരിൽ ഒരാൾ അറസ്റ്റിൽ .പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ശ്രീ ബിശ്വദീപ് ദാസിനെയാണ് കൊച്ചി കസ്റ്റംസും പശ്ചിമ ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളെ കൂടതെ നാല് അസാം സ്വദേശികളും പിടിയിലായി.

ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ റജിസ്ട്രേഷൻ നടത്തി വിൽപന നടത്തുന്ന രാജ്യാന്തര റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണമായ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സിനിമാതാരങ്ങളുടെയടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. കേരളത്തിൽ മാത്രം 200ഓളം വാഹനങ്ങൾ ഇത്തരത്തിൽ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്ക്.സിഎജി റിപ്പോർട്ട് അനുസരിച്ച്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്, എഞ്ചിൻ നമ്പർ എന്നിവ ഉപയോഗിച്ച് 15,849 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം 

പത്തനംതിട്ട : കലുങ്ക് പുനര്‍നിര്‍മിക്കുന്നതിനാല്‍ കായംകുളം -പത്തനാപുരം റോഡില്‍ പുതുവല്‍ ജംഗ്ഷനിലും ഏഴംകുളം- ഏനാത്ത് റോഡില്‍ വഞ്ചിപ്പടി ജംഗ്ഷനിലും ഫെബ്രുവരി 13 മുതല്‍ വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അടൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം...

തിരുനക്കര ആറാട്ട് എഴുന്നെള്ളിപ്പ്: സ്വീകരണം ഒരുക്കി പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് ഒന്നിച്ചു നിന്ന് സ്വീകരണം ഒരുക്കി തിരുനക്കര പുത്തനങ്ങാടി കുരിശുപള്ളിയും തിരുവാതുക്കൽ മുസ്ലീം പള്ളിയും. പുത്തനങ്ങാടി കുരിശുപള്ളിയുടെ മുന്നിലായാണ് ഇന്ന് രാവിലെ പത്തു മണിയോടെ വൻ സ്വീകരണം...
- Advertisment -

Most Popular

- Advertisement -