കൊച്ചി : നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാന്‍ഡില്‍.എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജ്യാമ്യം നിഷേധിച്ച് ബോബിയെ റിമാൻഡ് ചെയ്തതത്.താൻ തെറ്റു ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും ബോബി വാദിച്ചു. ബോബി ചെമ്മണൂരിന് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ പ്രതി ഒളിവില്‍പോകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.വിധി കേട്ട ബോബി ചെമ്മണൂരിന് രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.