കോട്ടയം: തലയോലപ്പറമ്പ് കെ ആർ നാരായണർ സ്മാരക എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് വാർഷികവും കുടുംബ സംഗമവും നടത്തി. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലുകീമിയ ബാധിതയായ കുട്ടിയുടെ ചികിത്സയ്ക്കായി ലഭിച്ച തുക യൂണിയൻ സെക്രട്ടറിക്ക് കൈമാറി.
ശാഖാ പ്രസിഡന്റ് പി കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി സി സാബു മുഖ്യ പ്രസംഗം നടത്തി. യൂണിറ്റ് ചെയർമാൻ ധനേഷ് ദിനമണി, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, ദിനേശൻ കൊല്ലംപറമ്പിൽ , പുഷ്പ സേനാ ഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.






