Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅടച്ചിട്ടിരുന്ന വീട്ടിൽ...

അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം : വിലപിടിപ്പുള്ള വസ്തുക്കളും ഇലട്രോണിക്സ് ഉപകരണങ്ങളും നഷ്ടമായി

കോട്ടയം : കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളും ഇലട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയി. ഏറ്റുമാനൂർ പട്ടിത്താനം രക്നഗിരി പള്ളിക്കു സമീപം കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ കപ്പടക്കുന്നേൽ ജെസിയുടെ വിട്ടിലാണ് മോഷണം നടന്നത്.

ഇവരുടെ വിദേശത്തുള്ള മകൻ മൂന്ന് ദിവസം മുമ്പ് നാട്ടിൽ എത്തി വിടും പരിസരവും വ്യത്തിയാക്കിയതിനുശേഷം ബന്‌ധുവീട്ടിൽ പോയി പിറ്റേ ദിവസം തിരികെ എത്തിയപ്പോൾ ആണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

വീട്ടിൽ നിന്നും വിലപിടിപ്പുള്ള പല വസ്‌തുക്കളും മരിച്ച ജെസിയുടെ വസ്‌തുക്കളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മോഷണം പോയവയിൽ പെടുന്നു. ജെസിയുടെ ഭർത്താവും കൊലപാതകക്കേസിലെ പ്രതിയുമായ സാം കെ ജോർജ് (59) ഇപ്പോൾ ജാമ്യത്തിൽ ആണ്. കുറവിലങ്ങാട് പോലീസും ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിൻ്റ് വിദഗ്ധരും വീട്ടിൽ പരിശോധനകൾ നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കയർ മേഖലയ്ക്കായി മാത്രം സർക്കാർ മാറ്റിവെച്ചത് 458.14 കോടി: മന്ത്രി പി രാജീവ്

ആലപ്പുഴ: കയർമേഖലയ്ക്ക് മാത്രമായി രണ്ടാം പിണറായി  വിജയൻ സർക്കാരിൻ്റെ കാലത്ത് 458.14 കോടി രൂപ മാറ്റിവെച്ചതായി  നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കയർ തൊഴിലാളികളുടെ ഉന്നമനത്തിനും, കയർ...

പരുമലയിൽ  തരിശു നിലത്തിലെ കാടിന് തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ പരുമലയിൽ തരിശു നിലത്തിലെ കാടിന് തീ പിടിച്ചു. 10 ഏക്കറോളം വരുന്ന  പരുമല പാലച്ചുവട് ജംഗ്ഷന് സമീപത്തെ തരിശു നിലത്തിലാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ...
- Advertisment -

Most Popular

- Advertisement -