Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാർക്കായി സെൽവാർഡ് തുറന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡി​ന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർ​വഹിച്ചു. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ നിന്ന് കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന തടവുകാരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സിക്കുന്നതിനാണ് അത്യാഹിത വിഭാഗത്തിൽ സെൽ വാർഡ് നിർമിച്ചത്.

പൊതുജനങ്ങൾക്കുള്ള വാർഡുകളിൽ ചികിത്സ നൽകിയിരുന്നത് ഒഴിവാക്കാനാണിത്. സുരക്ഷാസൗകര്യങ്ങളോടു കൂടിയാണ് നിർമാണം.അഞ്ചു പ്രതികളെ ഒരേ സമയം അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകാൻ കഴിയും. രണ്ടു സെൽ മുറികളോടു കൂടിയ വാർഡിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കാൻ കഴിയും. നിയമം, ആരോഗ്യം, പൊലീസ്, ജയിൽ വകുപ്പുകൾ സംയുക്തമായാണ് സെൽ നിർമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് : തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ...

മത-ഭൗതിക സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിനാവശ്യം: കാന്തപുരം

തിരുവല്ല: മത-ഭൗതിക ആധുനിക വിദ്യാഭ്യാസം വർത്തമാന കാലഘട്ടത്തിന് ആവശ്യമാണെന്നും ഇസ്ലാമിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ നീക്കാൻ അത് ഏറെ സഹായകരമാവുമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. നിരണം ജാമിഅ...
- Advertisment -

Most Popular

- Advertisement -