ആലപ്പുഴ : കളർകോട് അപകടത്തിൽ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉടമ വാടകയ്‌ക്ക് തന്നെയാണ് വാഹനം നൽകിയതെന്നും വാഹനമോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കര്‍ വാടകയായി ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയെന്നു മൊഴി നല്‍കി.
അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാറുമായി പരിചയമുണ്ടെന്നും അതിന്റെ പേരിലാണ് വാഹനം നൽകിയതെന്നുമായിരുന്നു വാഹന ഉടമ വളഞ്ഞവഴി സ്വദേശി ഷാമില്‍ഖാന്‍ പറഞ്ഞത്.ബുധനാഴ്ച മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തി നല്‍കിയ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.റെൻറ് എ കാർ ലൈസൻസ് വാഹനത്തിനില്ലെന്ന് കണ്ടെത്തിയിരുന്നു. വാടകയ്ക്കാണ് കാര്‍ നല്‍കിയതെന്ന് വ്യക്തമായതോടെ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.