തിരുവല്ല: കെ എസ് ഇ ബി യുടെ ടച്ചിങ് വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി. മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ്ഗോപിനാഥിന്റെ പുരയിടത്തിലെ കുലയ്ക്കാറായ വാഴകളും, പുരയിടത്തിന്റെ സംരക്ഷണ വേലിയും തൊഴിലാളികൾ വെട്ടി നശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. സംഭവം നടന്ന ദിവസം അജയ് ഗോപിനാഥും കുടുംബവും സ്ഥലത്തില്ലായിരുന്നു. പിന്നീട് വീട്ടിൽ എത്തിയപ്പോൾ ആണ് കാര്യം അറിയുന്നത്.
സംഭവത്തിൽ ഇലട്രിക്കൽ സെക്ഷൻ അസി എഞ്ചിനീയർക്കു പരാതി നൽകിയതിനെ തുടർന്നു അധികൃതർ സ്ഥലത്തെത്തി നേരിട്ട് ബോധ്യപ്പെട്ടു. പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകാമെന്നും ഉറപ്പു നൽകിയതായി അജയ് ഗോപിനാഥ് പറഞ്ഞു.