കോഴഞ്ചേരി : അയിരൂർ വില്ലേജ് സഹകരണ സംഘം സാമ്പത്തിക – നിയമന തട്ടിപ്പുകൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.
അയിരൂർ വില്ലേജ് സഹകരണ സംഘം മുൻ ഭരണസമിതി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ വായ്പ തട്ടിപ്പ് നടത്തിയതിൽ നടപടി ആവശ്യപ്പെട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാത്ത സംഘം നടപടിക്കെതിരെയും ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിരൂരിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജയ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം എം .അയ്യപ്പൻകുട്ടി , ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ ,അയിരൂർ മണ്ഡലം ജനറൽ സെക്രട്ടറി ആശ എസ് , സെക്രട്ടറി കെ .അജികുമാർ, ദിലീപ് അയിരൂർ, അശോകൻ എ വി എന്നിവർ പ്രസംഗിച്ചു
പഞ്ചായത്ത് അംഗങ്ങളായ എം .പി. സോമശേഖരൻ നായർ ,എൻ .ജി. ഉണ്ണികൃഷ്ണൻ ,അനുരാധ ശ്രീജിത്ത് ,ജയശ്രീ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് സോമൻ താഴമൺ, സുരേഷ് ഐക്കര ,മധു കിഴക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി.