Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസൈബർ തട്ടിപ്പ്...

സൈബർ തട്ടിപ്പ് : ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടൽ: സംഘം കുടങ്ങി

പത്തനംതിട്ട : സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ കുടങ്ങി. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികനെ വഞ്ചിക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ കുടങ്ങിയത്. കിടങ്ങന്നൂർ സ്വദേശിയെയാണ് സംഘം ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ പണം തട്ടാൻ ശ്രമിച്ചത്.

വൃദ്ധനോട് സംഘം ബന്ധപ്പെടുകയും മകൻ ക്രിമിനൽ കേസിൽ കുടുങ്ങിയതാണെന്നും അതിൽ നിന്ന് മോചിപ്പിക്കാൻ പണം അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഭയന്ന വയോധികൻ ബാങ്കിൽ എത്തി തന്റെ സ്ഥിര നിക്ഷേപം (എഫ്ഡി) പിന്‍വലിച്ച്‌ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് 45 ലക്ഷം രൂപ മാറ്റാൻ ശ്രമിച്ചു.

വൃദ്ധൻ നൽകിയ അക്കൗണ്ട് വിവരങ്ങളിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ ഇടപെട്ടു. ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെടുകയും തട്ടിപ്പ് ശ്രമം തടയുകയും ചെയ്തു. ബാങ്ക് അധികൃതരുടെ വേഗത്തിലുള്ള ഇടപെടിലാണ് വയോധികന്റെ പണം നഷ്ടപ്പെടാതായത്. സൈബർ സെൽ സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 20-04-2025 Akshaya AK-698

1st Prize Rs.7,000,000/- AT 888919 (THIRUR) Consolation Prize Rs.8,000/- AN 888919 AO 888919 AP 888919 AR 888919 AS 888919 AU 888919 AV 888919 AW 888919 AX 888919...

കാർ മതിലിലേക്ക് ഇടിച്ച് കയറി 4 വയസുകാരന് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കടപ്രയിൽ നിയന്ത്രണം നഷ്ടപ്പെട്ട  കാർ മതിലിലേക്ക്  ഇടിച്ചു കയറി 4 വയസുകാരന് ദാരുണാന്ത്യം. കടപ്ര മാന്നാർ അറുതനം കേരിൽ വീട്ടിൽ  റോണിയുടെ മകൻ റാഫേൽ...
- Advertisment -

Most Popular

- Advertisement -