തിരുവൻവണ്ടൂർ: ധർമ്മം നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നു. ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി പറഞ്ഞു. നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്രത്തിൽ മഹാഭാരത്തിലെ ധർമ്മചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതിഹാസത്തിലുടനീളം വ്യത്യസ്ത സാഹചര്യങ്ങളിലേക്ക് ധർമ്മം എന്ന ആശയം ഉയർന്നു വരുന്നത്. ധർമ്മം ആധാരശിലയായ മഹാഭാരതം ഒരു ഇതിഹാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ശബരിമല അയ്യപ്പസേവാസമാജം പ്രസിഡൻ്റും, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റുമായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷനായി.