Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ലഹരിവിതരണക്കാർ...

കൊച്ചിയിൽ ലഹരിവിതരണക്കാർ പിടിയിൽ

കൊച്ചി:  ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.

ചേരാനല്ലൂരിൽ വാടക വീട് എടുത്തായിരുന്നു ഇവരുടെ പ്രവർത്തനം. പ്രീമിയം കസ്റ്റമേര്‍സി’നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അമല്‍ ജോര്‍ജിനെ നേരത്തെ ലഹരിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന് പിടിയിലായത്. അഭിജിത്തിന്റെ അക്കൗണ്ട് വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്.

കൊച്ചി കേന്ദ്രീകരിച്ച് ഹൈ പ്രൊഫൈൽ ആളുകൾക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിവിധ ഇടങ്ങളിൽ നിന്ന് ലഹരി എത്തിച്ചതിന് ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇവർ‌ ആർക്കൊക്കെയാണ് ലഹരി നൽകിയിരുന്നതെന്ന കാര്യത്തിൽ‌  പോലീസ് അന്വേഷണം ആരംഭിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്താംക്ലാസ് വിദ്യാർഥിയുടെ സ്കൂൾബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്തു

കോഴിക്കോട് : താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയുടെ സ്കൂൾബാഗിൽ നിന്ന് നാടൻ ചാരായം പിടിച്ചെടുത്തു.സ്കൂള്‍ കുട്ടികളില്‍ ചിലര്‍ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരൻമാർ അറസ്റ്റിൽ

പത്തനംതിട്ട: ഇലവുംതിട്ടയിലെ ബാറിൽ  ഭക്ഷണം കഴിച്ചിറങ്ങിയ   മെഴുവേലി   ആലക്കോട് കുന്നംമ്പള്ളികുഴിയിൽ വീട്ടിൽ ജിജോ ജോണി (38)നെ മർദ്ദിച്ച നാലംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി.  ചെന്നീർക്കര  പ്രക്കാനം വലിയവട്ടം  കുന്നും പുറത്ത് വീട്ടിൽ വിഷ്ണു എന്ന...
- Advertisment -

Most Popular

- Advertisement -