Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryമാരാമൺ കൺവെൻഷന്...

മാരാമൺ കൺവെൻഷന് മുന്നോടിയായുള്ള പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര സമാപിച്ചു

മാരാമൺ:  ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. 130-ാ മത് മാരാമൺ കൺവെൻഷന് മുന്നോടിയായി  “പ്രകൃതിക്ക് കാവലാവുക ” എന്ന സന്ദേശം ഉയർത്തി കല്ലിശേരി കടവിൽ മാളികയിൽ ആരംഭിച്ച പരിസ്ഥിതി സൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മനുഷ്യ മനസും പ്രകൃതിയുമെല്ലാം മലിനമാകുന്നു. പ്രകൃതിയുടെ വീണ്ടെടുപ്പിലൂടെ മാത്രമേ  ഭൂമിയുടെ നിലനിൽപ്പ് ഉണ്ടാവൂ. സൃഷ്ടിയുടെ സമഗ്രതയാണ് ബൈബിൾ സന്ദേശം. ആഗോള താപനം  ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തു പ്രകൃതിയുടെ സംരക്ഷണത്തിനായി യോജിച്ച പ്രവർത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷനായി.ദൈവം സൃഷ്ഠിച്ച ലോകത്തെ നല്ല വാസസ്ഥലമായി നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ,  ഭാര വാഹികളായ ഡോ. എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം. പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്,  പരിസ്ഥിതി കമ്മിറ്റി കൺവീനർമാരായ  ലാലമ്മ മാത്യു, ഗീത മാത്യു, കോഴഞ്ചേരി, മാരാമൺ ഇടവക വികാരിമാരായ റവ.എബ്രഹാം തോമസ്, റവ. ജിജി തോമസ്  എന്നിവർ പ്രസംഗിച്ചു

ചിത്രരചനാ മത്സര വിജയികൾക്കു ഡോ. ഐസക് മാർ ഫിലക്സിനോസും മന്ത്രി വീണാ ജോർജും ചേർന്ന് സമ്മാനങ്ങൾനൽകി. മാർത്തോമാ സുവിശേഷപ്രസംഗ സംഘത്തിന്റെ ജന്മഗൃഹമായ കല്ലിശേരി കടവിൽ മാളികയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത യാത്ര ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി റവ. എബി. കെ. ജോഷ്വാ അധ്യക്ഷനായിരുന്നു

മാർത്തോമ്മ സഭാ വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയൽ, ഭദ്രാസന സെക്രട്ടറി റവ. സാംസൺ. എം ജേക്കബ്, റവ. ജാക്സൺ ജോസഫ്, പ്രൊഫ. അജിത് വർഗീസ്, യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ബിനോയ് ഡാനിയൽ, കൃഷി വിജ്ഞാൻ കേന്ദ്ര ഡയറക്ടർ ഡോ. സി. പി. റോബർട്ട്‌, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്  എൻ. എസ്. എസ്. കോർഡിനേറ്റർ ഡോ. അഞ്ജു. വി.ജലജ് എന്നിവർ പ്രസംഗിച്ചു

കല്ലിശേരി, ഓതറ, നെല്ലിമല, കുമ്പനാട്, കൂർത്തമല,  പൂവത്തൂർ, മാരാമൺ, കോഴഞ്ചേരി എന്നിവടങ്ങളിൽ പൊതു പരിപാടികൾ അവതരിപ്പിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എൻ. എസ്. യൂണിറ്റിന്റെ തെരുവ് നാടകം, മാർത്തോമാ ഇക്കോളജി കമ്മിഷന്റെ പരിസ്ഥിതി ഗാനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രയുടെ 130ഫലവൃക്ഷതൈകളുടെ വിതരണം, മാർത്തോമ്മാ യുവജന സഖ്യം നേതൃത്വത്തിൽ യുവജനങ്ങൾ പങ്കെടുത്ത സൈക്കിൾ യാത്ര എന്നിവ വ്യത്യസ്തമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നത്തിന്റെ ദർശനങ്ങൾ എന്നും എൻഎസ്എസിന്റെ വഴികാട്ടി : ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി:സമുദായാചാര്യൻ മന്നത്തിന്റെ ദർശനങ്ങളാണ് എന്നും എൻഎസ്എസിന്റെ വഴികാട്ടിയെന്നും മന്നത്ത് ആചാര്യന്റെ ദർശനങ്ങൾ കാലാതീതമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. 148 മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തില്‍...

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്ട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു . ഹോട്ടൽ അശോകിൽ നടന്ന ചടങ്ങിൽ തിരുവാതിരകളി, ഓണപ്പാട്ടുകൾ, ക്വിസ് മത്സരങ്ങൾ, ,കസേരകളി, ഓണസദ്യ , ഗാനമേള എന്നിവയുണ്ടായിരുന്നു.
- Advertisment -

Most Popular

- Advertisement -