കോന്നി: 21 ന് തുടങ്ങിയ കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗത്തിനുള്ള അഗ്നി ജ്വലിപ്പിച്ചു. ഇന്ന് വൈകിട്ട് 6 ന് അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിച്ച് യാഗാഗ്നി ഹോമകുണ്ഡത്തിലേക്ക് പകർന്ന് യാഗക്രിയകൾ ആരംഭിച്ചത്.
പ്രധാന ആചാര്യൻ ഡോ. ഗണേഷ് ജോഗലേക്കറിൻ്റെ മുഖ്യ കാർമികത്വത്തിൽ വിശിഷ്ടമായ ആൽ മരകൊമ്പ് ശക്തിയായി ചുറ്റിത്തിരിച്ചാണ് അരണി കടഞ്ഞത്. വൈദികരുടെ ദീർഘനേരത്തെ ശ്രമഫലമായാണ് യാഗാഗ്നി തയ്യാറാക്കുക. അടുത്ത 5 ദിവസം സോമയാഗം നീണ്ടുനിൽക്കും.
വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.