Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപ്രാർത്ഥനയാൽ സർവ്വവും...

പ്രാർത്ഥനയാൽ സർവ്വവും സാധ്യം : പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല: ദൈവീക കൃപയും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയുമാണ് സഭാനേതൃപദവിയിൽ വഴിനടത്തുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ പരുമലയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാവാ.

വിശുദ്ധ കുർബാനയിൽ നിരവധി പേർ തനിക്കായി പ്രാർത്ഥിക്കുന്നു. എല്ലാ പ്രതിസന്ധികളിലും ആ പ്രാർത്ഥനയാണ് ബലം. സഹോദര മെത്രാപ്പോലീത്താമാരിൽ നിന്നും, സഭാ സ്ഥാനികളിൽ നിന്നും, സമിതികളിൽ നിന്നും, വിശ്വാസികളിൽ നിന്നും കിട്ടുന്ന പിന്തുണയാണ് കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഊർജമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

2021 ഒക്ടോബർ 14ന്  പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ സഭാധ്യക്ഷപ​ദവിയിലേക്ക് തിരഞ്ഞെടുത്തത്. സ്ഥാനാരോഹണ വാർഷിക ദിനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ, പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം.സി പൗലോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം,  തുടങ്ങിയവർ പ്രസംഗിച്ചു. പരുമല സെമിനാരിയിലെ നവീകരിച്ച എ.സി ഓഡിറ്റോറിയത്തിന്റെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പറവൂരിൽ യുവതിയെ കഴുത്തറത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

കൊച്ചി : പറവൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ഓടെ പറവൂർ ചേന്ദമംഗലത്താണ് സംഭവം നടന്നത് .പറവൂർ ചേന്ദമംഗലം കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്....

അറസ്റ്റിൽ വനംവകുപ്പ് നടപടിക്രമങ്ങൾ പാലിച്ചില്ല ; ആനക്കൊമ്പ് കേസ് പ്രതികളെ കോടതി വിട്ടയച്ചു

സുല്‍ത്താന്‍ ബത്തേരി : ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ചെന്ന കേസിലെ ആറ് പ്രതികളുടെ അറസ്റ്റ് നടപടിക്രമങ്ങളില്‍ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ വിട്ടയച്ചു.സുൽത്താൻബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്...
- Advertisment -

Most Popular

- Advertisement -