കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഇരുവരും പുഴയില്‍ കുളിക്കാനായി പോയിട്ടും ഏറെ നേരെ കഴിഞ്ഞും മടങ്ങി വരാതിരുന്നതിനേത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
