Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മെഡിക്കൽ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു .ഇന്നലെ രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അ‍ഞ്ചു മൃതദേഹങ്ങൾ ക്വാഷ്വാലിറ്റിയില്‍ നിന്ന് അധികൃതർ മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കൽ കോളേജിലെ പ്രധാന കെട്ടിടത്തിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. കെട്ടിടം പൂർണമായും പൊലീസ് സീൽ ചെയ്തു.സംഭവത്തിൽ 3 പേർ ശ്വാസംമുട്ടി മരിച്ചതായി ടി.സിദ്ദീഖ് എംഎൽഎ ആരോപിച്ചു. എന്നാൽ ആരോപണം മെഡിക്കൽ കോളജ് സൂപ്രണ്ട് തള്ളി. മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച്...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് കൂടൽ പോലീന്റെ  പിടിയിൽ. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.  വയലരികിൽ  നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളിൽ...
- Advertisment -

Most Popular

- Advertisement -