Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurതളിപ്പറമ്പ് ബസ്...

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തം: കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍

കണ്ണൂര്‍ :  തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്.  സമ്പാദ്യമൊക്കെ മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട  നിസഹായാവസ്ഥയിലായിരുന്നു വ്യാപാരികള്‍. തീ പടര്‍ന്നപ്പോല്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

തുടര്‍ന്ന് ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണം എടുത്തുമാറ്റാൻ കഴിയാതെ പോയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ  പണികൾ നടക്കുന്നതിനാൽ  ജലവിതരണം മുടങ്ങും

കടപ്ര: കെ എസ് ഇ ബി സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ തകരാർ പരിഹരിക്കുന്ന പണികൾ നടക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമം മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങ് തടസപ്പെടും. കെ എസ് ഇ ബിയുടെ ജോലികൾ പൂർത്തിയാകുന്നത്...

കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു :ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ : കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കത്വ ജില്ലയിലെ സൈദ സുഖാൽ ഗ്രാമത്തിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാൻ കബീർ ദാസാണ്‌ മരിച്ചത്. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാളെ...
- Advertisment -

Most Popular

- Advertisement -