തിരുവനന്തപുരം : സ്വർണ വില സർവകാല റെക്കോർഡിലേക്ക്.ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. പവന് 1760 രൂപ കൂടിയപ്പോൾ ഗ്രാം വില 220 വർധിച്ച് 12,700 ആയി.ഈ വർഷം ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില കുതിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തിയ കുറവും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അന്താരാഷ്ട്ര സംഘർഷങ്ങളും വിലവർദ്ധനവിന് കാരണമായി.






