കണ്ണൂർ : കണ്ണൂർ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ ഒരു വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത് .തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് വച്ച് ഇയാളെ കണ്ടെന്ന് ദൃക്സാക്ഷി പോലീസിനെ വിവരം അറിയിച്ചിരുന്നു.തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് വീട് വളഞ്ഞു പരിശോധിച്ചു .ഈ സമയത്ത് ഇയാൾ ഇറങ്ങിയോടി കിണറ്റിൽ ചാടുകയായിരുന്നു. ഇയാളെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.