Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഎസ്.പി സുജിത്...

എസ്.പി സുജിത് ദാസിനെതിരെ പീഡന പരാതി : നിഷേധിച്ച് സുജിത് ദാസ്

മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്നും യുവതി പറയുന്നു.

എന്നാൽ,ആരോപണം സുജിത് ദാസ് നിഷേധിച്ചു.2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും തിരൂർ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായിയാണ് യുവതി ഓഫീസിലെത്തിയതെന്ന് സുജിത് ദാസ് പറയുന്നു. പരാതി സ്പെഷ്യൽ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. കഴമ്പില്ലെന്ന് കണ്ടതോടെ പരാതി തള്ളിയിരുന്നുവെന്നും സുജിത് ദാസ് പറഞ്ഞു. വ്യക്തിപരമായും കരിയർ പരമായും തകർ‌ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ​ഗൂഢാലോചനയാണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം .തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്....

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം . തൃശൂർ അതിരൂപത...
- Advertisment -

Most Popular

- Advertisement -