Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേരള സര്‍വകലാശാലയിലെ...

കേരള സര്‍വകലാശാലയിലെ സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി : കേരള സര്‍വകലാശാലയിലെ സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി .രജിസ്ട്രാറുടെ സസ്പെൻഷനിൽ വീണ്ടും സിൻഡിക്കേറ്റ് യോ​ഗം വിളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും.

ഗവര്‍ണറോട് അനാദരവു കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കാണിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാർ അനിൽകുമാറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്തത് .ഇതിനെതിരെ കെ.എസ്. അനില്‍കുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിജെപി ഫ്‌ളക്‌സ് ബോര്‍ഡുകൾക്കും  കൊടിതോരണങ്ങൾക്കും പിഴയിട്ട സംഭവം: കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍...

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു....
- Advertisment -

Most Popular

- Advertisement -