കോട്ടയം : സ്ഫോടക വസ്തു ദേഹത്തുകെട്ടി തീകൊളുത്തി ഗൃഹനാഥൻ ജീവനൊടുക്കി. കോട്ടയം മണർകാട് ഐരാറ്റുനട സ്വദേശി ഡി.റെജിയെ (60) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ പിന്നിലെ പുരയിടത്തിൽ വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്.സംഭവ സ്ഥാലത്ത് വച്ച് തന്നെ റെജി മരിച്ചു.കിണർ നിർമ്മാണ തൊഴിലാളിയായിരുന്ന റെജി കിണറിലെ പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം






