ന്യൂഡൽഹി : അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ. ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും ചൈന നടത്തുന്ന ഓരോ അർത്ഥശൂന്യ നടപടികളെയും ശക്തമായി നിരാകരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചൽ പ്രദേശ് എന്നും ഭാരതത്തിന്റേതായി നിലനിൽക്കുക തന്നെ ചെയ്യുമെന്നും സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു .
കഴിഞ്ഞ ദിവസമായിരുന്നു അരുണാചൽ ഉൾപ്പടെ നിരവധി സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തുള്ള പട്ടിക ചൈന പുറത്തിറക്കിയത് .