Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsബിജു പ്രഭാകറിനെതിരെ...

ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ്: കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുത്

തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.

ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്ന് പുറത്തു വരുന്ന വിഷ ജന്തുക്കളെ കോണ്‍ഗ്രസ് സൂക്ഷിക്കണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പദവിയില്‍ ഇരുന്നപ്പോള്‍ ഉള്ള അഴിമതികള്‍ അന്വേഷിക്കുമെന്ന എന്ന ഭയമാണ് ബിജു പ്രഭാകറിന്റെ കോണ്‍ഗ്രസ് പ്രേമത്തിന് പിന്നിലെന്നും പ്രമേയത്തില്‍ പറയുന്നു. നേരത്തെ പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷമെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായി മാറുകയും ചെയ്തിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 23 പേര്‍ കൂടി തമിഴ് നാട് മന്ത്രിസഭയിലേയ്‌ക്ക്

ചെന്നൈ : തമിഴ് നാട് മന്ത്രിസഭയിലേയ്‌ക്ക് രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പെടെ 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ്...

അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട : മദ്രാസ് ഹൈക്കോടതി

ചെന്നൈ : അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് മദ്രാസ് ഹൈക്കോടതി.രാത്രി 12 നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ ലോഗിന്‍ പാടില്ലെന്ന നിബന്ധനയും രാത്രികാലങ്ങളിലെ പണം വെച്ചുള്ള...
- Advertisment -

Most Popular

- Advertisement -