Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവെള്ളാപ്പള്ളി ബിജെപി...

വെള്ളാപ്പള്ളി ബിജെപി സർക്കാരിൽ നിന്നും പത്മാ അവാർഡ് വാങ്ങിയത് സംശയകരം: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി :  ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല എന്ന് തോന്നിയെന്നും സ്വകാര്യ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ ജി സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം എൻഡിഎ പ്രമുഖനെ ചർച്ചയ്ക്ക് നിയോഗിച്ചതും തരികിടയാണെന്ന് തോന്നി. എസ്എൻഡിപി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശകലനം ചെയ്തപ്പോഴാണ് അവർ ബിജെപിയുമായി ചേർന്നുനടത്തുന്ന നീക്കമായി തോന്നിയതെന്ന് സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് സമദൂരമെന്നും അത് തെറ്റിച്ച് പോകില്ലെന്നും അദേഹം സൂചിപ്പിച്ചു.

വെള്ളാപ്പള്ളി നടേശന് പത്മ പുരസ്‌കാരം നൽകിയത് തെറ്റായിപ്പോയി എന്ന് പറയില്ലെന്നും അതിൽ ആക്ഷേപമില്ലെന്നും അദേഹം പറഞ്ഞു. ഐക്യത്തെക്കുറിച്ച് ഇനി പുനർവിചന്തനം നടത്തില്ല. എസ്എൻഡിപി അടക്കമുള്ള എല്ലാ സമുദായ സംഘടനകളോടും സൗഹാർദമുണ്ടാകുമെന്നും ഐക്യനീക്കം ഉണ്ടാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വർണക്കൊള്ള :  ദേവസ്വം ബോർഡ്  യോഗം ഇന്ന്

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിവാദത്തിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡിനേയും സംശയമുനയിൽ നിർത്തുന്ന ഹൈക്കോടതി പരാമർശങ്ങളിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ട്. കാര്യം ഹൈക്കോടതിയെ...

ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു

കോഴഞ്ചേരി: മാരാമൺ കൺവൻഷൻ അവസാന ഒരുക്കങ്ങൾ വിലയിരുത്താൻ ഡോ. തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലിത്ത മാരാമൺ മണൽപ്പുറം സന്ദർശിച്ചു. റവ.എബി. കെ. ജോഷ്വ, ഡോ. എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു. എം...
- Advertisment -

Most Popular

- Advertisement -