Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsകല്ലേലി -...

കല്ലേലി – അച്ചൻകോവിൽ കാനനപാത തകർന്നു തരിപ്പണം; അയ്യപ്പ ഭക്തരുടെ യാത്ര ദുരിതത്തിൽ

 പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലം ആഗതമായിട്ടും കല്ലേലി മുതൽ അച്ചൻകോവിൽ വരെയുള്ള കാനനപാത പൂർണ്ണമായും തകർന്നു കിടക്കുന്നത് ഭക്തരെ ആശങ്കയിലാഴ്ത്തുന്നു. കാട്ടുപാതയിലൂടെയുള്ള കാൽനടയാത്ര പോലും ദുസ്സഹമായതോടെ ഇത്തവണയും അയ്യപ്പ ഭക്തരുടെ യാത്ര കടുത്ത ദുരിതത്തിലാകുമെന്ന് ഉറപ്പായി.

​മുൻ സർക്കാരിന്റെ കാലത്ത് അച്ചൻകോവിൽ മുതൽ പ്ലാപ്പള്ളി വരെയുള്ള 100 കിലോമീറ്റർ ദൂരമുള്ള പാത 100 കോടി രൂപ ചെലവഴിച്ച് പുനരുദ്ധരിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. വനമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡ് നവീകരിക്കുന്നതിലൂടെ പ്രദേശവാസികൾക്കും തീർത്ഥാടകർക്കും വലിയ ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ, പ്രഖ്യാപനം വന്ന് വർഷം കുറെ കഴിഞ്ഞിട്ടും ഇതുവരെയും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നുമായില്ല. ഫണ്ട് അനുവദിച്ചിട്ടും നടപടികൾ വൈകുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന് നാട്ടുകാറും ഭക്തരും ആരോപിക്കുന്നു. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വൈകുന്നതാണ് റോഡ് നിർമാണത്തിന് തടസമായി ഉദ്യോഗസ്ഥർ പറയുന്നത്

​കനത്ത മഴയിലും കാട്ടാനക്കൂട്ടങ്ങളുടെ സഞ്ചാരത്തിൽ തകർന്നടിഞ്ഞ റോഡിൽ വലിയ കുഴികളും ചെളിക്കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതും വന്യമൃഗങ്ങളുടെ ശല്യവും ഈ പാതയിലൂടെയുള്ള യാത്രയെ അതീവ അപകടകരമാക്കുന്നു.  അച്ചൻകോവിലിലേക്കും തുടർന്ന് ശബരിമലയിലേക്കും എത്തുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന ഭക്തരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്.

​അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെയും ഭക്തജന സംഘടനകളുടെയും തീരുമാനം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു : പാക് പ്രസിഡന്റ്

ഇസ്ലാമാബാദ് : ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് ആസിഫ് അലി സർദാരി. പാകിസ്താൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സർദാരിയുടെ പരാമർശം. ഇന്ത്യ യുദ്ധത്തിൽനിന്ന് അകന്നു നിൽക്കമെന്നും ചർച്ചകൾക്ക്...

എഎസ്ഐ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേർക്ക് ഗുരുതര പരുക്ക്

കണ്ണൂർ : മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടം ഉണ്ടാക്കിയത്.കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും അതിഥി തൊഴിലാളികൾക്കുമാണ് ഗുരുതരമായി...
- Advertisment -

Most Popular

- Advertisement -