Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ എഡിഎം...

കണ്ണൂർ എഡിഎം നവീൻ ബാബു വീട്ടിൽ മരിച്ചനിലയിൽ

കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എ.ഡി.എം. ആയി ചൊവ്വാഴ്ച ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മരണം .

കഴിഞ്ഞദിവസം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിൽ വച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചത്.ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യ യോഗത്തിൽ ആരോപിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നും ദിവ്യ പറഞ്ഞിരുന്നു. പരിപാടിയിലേക്ക് ക്ഷണിക്കാതെയാണ് അപ്രതീക്ഷിതമായി ദിവ്യ എത്തിയത്.പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴയ്ക്കു സാധ്യത: 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വരുന്ന അഞ്ച് ദിവസം അതി തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്...

ഓണവിപണി : സംസ്ഥാനത്ത്  പൂവില കുതിച്ചു തുടങ്ങി

കോട്ടയം : സംസ്ഥാനത്ത് ഓണവിപണി സജീവമാകുന്നതിന് മുമ്പേ പൂവില കുതിച്ചു തുടങ്ങി. അത്തപ്പൂക്കളത്തിലെ പ്രധാന പൂവായ ബന്ദി ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കിടെ ഇരട്ടി വിലയായത്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെ നിരക്കില്‍...
- Advertisment -

Most Popular

- Advertisement -