Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂര്‍ ബാങ്ക്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന് ജാമ്യം

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷൻ ,ബാങ്ക് ജീവനക്കാരൻ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .കള്ളപ്പണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. എറണാകുളം പിഎംഎൽഎ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് അരവിന്ദാക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. അരവിന്ദാക്ഷന് നേരത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ സ്ഥിരം ജാമ്യം ലഭിച്ചിരിക്കുന്നത്. 334 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് പി.ആര്‍. അരവിന്ദാക്ഷൻ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം

ന്യൂഡൽഹി : ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം .പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള  മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. രാവിലെ 11.48ന് സ്‌ഫോടന ഭീഷണി സന്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. നേരത്തെ പ്രശാന്ത്...

സംസ്ഥാന സ്‌കൂൾ കലോത്സവം : ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ഡിസംബർ മൂന്നു മുതൽ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്....
- Advertisment -

Most Popular

- Advertisement -