Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ...

കേജ്‍രിവാളിന്റെ ജു‍ഡീഷ്യൽ കസ്റ്റഡി നീട്ടി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ ചോദ്യംചെയ്ത് കെജ്‌രിവാള്‍ സുപ്രീം കോടതിയിൽ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കാനായി 29-ലേക്ക് മാറ്റി. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ കോടതി ഇ.ഡിക്ക് നോട്ടീസ് നൽകി.ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ കേജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ധര്‍മത്തില്‍ അധിഷ്ഠിതമാണെങ്കിലെ രാഷ്ട്രം അനശ്വരമാകു: ശങ്കു ടി ദാസ്

തിരുവന്‍വണ്ടൂര്‍: ഒരു രാഷ്ട്രത്തിന്റെ പശ്ചാത്തലത്തില്‍ ധര്‍മ്മം അതിന്റെ ജീവനാണെന്നും അതിനാല്‍ സമൂഹത്തിന്റെ ജീവിത ശൈലി ധര്‍മ്മത്തില്‍ അധിഷ്ഠിതമാണെങ്കില്‍ മാത്രമേ രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുകയും അനശ്വരവുമാകുവെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ ശങ്കു ടി ദാസ് പറഞ്ഞു....

പൊലീസില്‍ വിവരം നല്‍കി : യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി ലഹരിക്കേസ് പ്രതികൾ

കാസർകോട് : ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ച് ലഹരിക്കേസ് പ്രതികൾ യുവാവിന്റെ വീട്ടിൽക്കയറി ആക്രമണം നടത്തി .സംഭവത്തിൽ യുവാവിനും മാതാവിനും പരിക്കേറ്റു .കാസർകോട് കെകെ പുറം കുന്നിൽ മുഹമ്മദ് സിനാൻ, ഉമ്മ...
- Advertisment -

Most Popular

- Advertisement -