Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsയുഎസ് തേടുന്ന...

യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ കേരള പൊലീസ് പിടികൂടി

തിരുവനന്തപുരം : ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ യുഎസ് അന്വേഷിക്കുന്ന ലിത്വാനിയൻ പൗരനെ കേരള പൊലീസ് പിടികൂടി .ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ അലക്‌സേജ് ബെസിയോക്കോവിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ഗാരന്റക്‌സിന്റെ സഹസ്ഥാപകനാണ് ഇയാൾ.

ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും 96 ബില്യൺ ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാൻ അവസരം ഒരുക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ഇയാൾക്കെതിരെ താൽക്കാലിക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കുടുംബത്തോടൊപ്പം വര്‍ക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....

സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ...
- Advertisment -

Most Popular

- Advertisement -