പത്തനംതിട്ട : പുതുശേരിമലയിൽ വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടി കൂടി. പടിഞ്ഞാറ്റേതിൽ പ്രഫ. പി.പി. രാജശേഖരൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ വനം വകുപ്പ് ദ്രുതകർമ സേന പിടികൂടിയത്.
വീടിൻ്റെ മുൻവാതിലിൽ കിടന്ന പാമ്പ് കതക് തുറന്നപ്പോൾ അകത്തു കയറുകയായിരുന്നു. ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു .ഈ പ്രദേശത്ത് നിന്ന് രാജവെമ്പാലയെ പിടികൂടുന്നത് ഇതാദ്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.