Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsഓണാട്ടുകരയിൽ മൂല്യ...

ഓണാട്ടുകരയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനകേന്ദ്രം ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

കായംകുളം : ഓണാട്ടുകരയിലെ  കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷകോല്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങകളുടെയും വിൽപ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  

ഓണാട്ടുകര ഉൾപ്പെടുന്ന മധ്യകേരളത്തിൽ എല്ലാ കൃഷികൾക്കും തുടക്കംകുറിക്കുന്നതിന് അത്യുത്തമാണ് തിരുവാതിര ഞാറ്റുവേല. കാലാവസ്ഥാ വ്യതിയാനം കേരളത്തിൻ്റെ കാർഷികമേഖലയെ തകർത്തിരിക്കുകയാണ്.  മുൻ തലമുറയുടെ കാർഷിക പാഠങ്ങൾ ഏറ്റെടുത്ത് കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് നമുക്ക് കൈകോർക്കാമെന്നും മന്ത്രി പറഞ്ഞു.

ഭൗമസൂചിക അംഗീകാരം ലഭിച്ച ഓണാട്ടുകര എള്ളിൻ്റെ സംഭരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു . ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെയൂം മുതിർന്ന കർഷക ജമീലയെയും ചടങ്ങിൽ ആദരിച്ചു.കായംകുളം എംഎൽഎ യു പ്രതിഭ അധ്യക്ഷത വഹിച്ചു.

ഞാറ്റുവേല കൃഷി-ഓണാട്ടുകരയുടെ കാർഷികപാരമ്പര്യം എന്ന വിഷയത്തിൽ ഓണാട്ടുകര പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസർ ഡോ.പൂർണ്ണിമ യാദവ്. പി.ഐ കാർഷിക സെമിനാറും അവതരിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 25-02-2025 Sthree Sakthi SS-456

1st Prize Rs.7,500,000/- (75 Lakhs) SV 479575 Consolation Prize Rs.8,000/- SN 479575 SO 479575 SP 479575 SR 479575 SS 479575 ST 479575 SU 479575 SW 479575 SX 479575...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന ആശാരിപറമ്പിൽ കടവ്, കാട്ടിൽകുന്നേൽ, കല്ലുങ്കൽ ചർച്ച്, കല്ലുങ്കൽ, പൂർണിമ, തെക്കേ നട, ചാത്തൻകേരി ക്ഷേത്രം പരിധിയിൽ പകൽ വൈദ്യൂതി...
- Advertisment -

Most Popular

- Advertisement -