മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാൻ തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ബ്യൂട്ടിപാര്‍ലറിന് എതിരെ ആരോപണം കൂടി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിൻ്റെ നീക്കം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ താമസം തുടരുന്ന കുട്ടികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തു.