കോഴിക്കോട് : മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂട്ടുപ്രതികള്‍ കീഴടങ്ങി.സങ്കേതം ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികൾ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്. കേസിൽ ഇന്നലെ അറസ്റ്റിലായ ഹോട്ടലുടമ ദേവദാസിനെ തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തിരുന്നു.പീഡന ശ്രമത്തിനിടെ വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.